തൈറോയ്ഡ് ശസ്ത്രക്രിയ കഴുത്തില്‍ മുറിപ്പാടില്ലാതെ

എല്ലാ പ്രായക്കാരിലും വരുന്ന ഒരു പ്രയാസമാണ് തൈറോയ്ഡുമായി ബന്ധപ്പെട്ട അസുഖങ്ങള്‍. തൈറോയ്ഡിന്റെ പ്രവര്‍ത്തനക്കുറവുമൂലം ഉണ്ടാകുന്ന ഹൈപ്പോ തൈറോയ്ഡിസം ആണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. ഇതുമൂലം ഭാരവര്‍ദ്ധന, ഉറക്കം കൂടുക, ബുദ്ധിമാന്ദ്യം തുടങ്ങി വിവിധ പ്രയാസങ്ങള്‍ ഉണ്ടാകുന്നു. വളരെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന തൈറോക്സിന്‍ ഗുളിക കഴിച്ചാല്‍ ഹൈപ്പോതൈറോയ്ഡിസം നല്ല തരത്തില്‍ സുഖപ്പെടുത്താം. തൈറോയ്ഡ് ഗ്രന്ഥി അതിലെ ഹോര്‍മോണായ തൈറോക്സിന്‍ ആവശ്യത്തിലധികമായി ഉത്പാദിപ്പിക്കുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. പലപ്പോഴും മരുന്നുകൊണ്ട് ഇത് ചികിത്സിച്ച് ഭേദമാക്കാം. നിയന്ത്രണം സാധിക്കാതെ വന്നാല്‍ ഗ്രന്ഥി നീക്കം ചെയ്യേണ്ടിവരും. ഗോയിറ്റര്‍ അഥവാ നോഡ്യൂള്‍ വരുന്നതും വളരെ പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രോഗാവസ്ഥയാണ്.

തൈറോയ്ഡ് മുഴകള്‍ കഴുത്തില്‍ അഭംഗി ഉണ്ടാക്കുന്നു. ഗോയിറ്റര്‍ അഥവാ നോഡ്യൂള്‍ വരുന്നതും വളരെ പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രോഗാവസ്ഥയാണ്.
തൈറോയ്ഡ് മുഴകള്‍ കഴുത്തില്‍ അഭംഗി ഉളവാക്കുന്നതു കൂടുതല്‍ കാലം ചികിത്സിക്കാതിരുന്നാല്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നവയുമാണ്. ഇത് കൂടുതലായും സ്ത്രീകളിലാണ് കാണപ്പെടുന്നത്. ഒരാള്‍ക്ക് ഒന്നോ അതിലധികമോ മുഴകള്‍ തൈറോയ്ഡ് ഗ്രന്ഥിയില്‍ ഉണ്ടെന്ന് കണ്ടാല്‍ സ്കാനിംഗ് പരിശോധനയും, സൂചി പരിശോധനയും (FNAC) നടത്തണം. ഈ പരിശോധനയില്‍ കാന്‍സര്‍ സംശയമില്ലെങ്കില്പോലും മുഴയുടെ വലിപ്പം നാല് സെ. മീറ്ററില്‍ അധികമാണെങ്കില്‍ ശസ്ത്രക്രിയ ആവശ്യമായി വരും. ഗ്രന്ഥി പകുതിയായോ, പൂര്‍ണ്ണമായോ നീക്കം ചെയ്യണമെന്ന് (ഹെമിതൈറോയ്ഡക്ടമി/ടോട്ടല്‍ തൈറോയ്ഡക്ടമി) സര്ജന് തീരുമാനിക്കുന്നത് ദേഹപരിശോധന, സ്കാനിംഗ്, (FNAC) എന്നിവയുടെ അടിസ്ഥാനത്തിലാണ്.
സാധാരണയായി തൈറോയ്ഡ് മുഴകള്‍ വന്നാല്‍ കഴുത്തില്‍ വലിയ മുറിവുണ്ടാക്കുന്ന തുറന്ന ശസ്ത്രക്രിയകള്‍ മാത്രമേ ചെയ്യാറുള്ളൂ. ഇത് വളരെ വലിയൊരു മുറിപ്പാട് കഴുത്തിന് കുറുകെ അവശേഷിപ്പിക്കും. ഇത് പ്രത്യേകിച്ചും സ്ത്രീകളില്‍ അസന്തുഷ്ടിയും, അഭംഗിയും ഉളവാക്കുന്ന ഒന്നാണ്.
എന്ഡോസ്ക്കോപ്പിക് തൈറോയ്ഡ് സര്‍ജറി
താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ചെയ്യുന്ന എന്ഡോസ്ക്കോപ്പിക് തൈറോയ്ഡ് സര്‍ജറി കക്ഷത്തിനടുത്തുകൂടി വളരെ ചെറിയ മുറിവിലൂടെ ചെയ്യുന്നതിനാല്‍ പാടുകള്‍ തീരെയില്ല. ഹൈഡെഫനിഷന്‍ ക്യാമറയിലൂടെ വ്യക്തവും വലുതുമായ കാഴ്ച ലഭിയ്ക്കുന്നത് ശസ്ത്രക്രിയ സുരക്ഷിതവും പൂര്‍ണ്ണവും ആക്കുന്നു. ദശകള്‍ക്കും പ്രധാന അവയവങ്ങള്‍ക്കും ക്ഷതമുണ്ടാക്കാത്ത ആധുനിക സംവിധാനങ്ങളായ ഹാര്‍മോണിക് സ്കാല്പല് ഉപയോഗിച്ചാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. ഇത്തരം ശസ്ത്രക്രിയകള്‍ തുറന്ന് ചെയ്യുന്നതിനേക്കാള്‍ നല്ല ഫലപ്രാപ്തി നല്‍കുന്നുണ്ട്. കഴുത്തിലെ പ്രധാനപ്പെട്ട ഞരമ്പുകള്‍ സൂക്ഷ്മതയോടെ നിലനിര്‍ത്താനും ശബ്ദവ്യതിയാനം വരാതിരിക്കാനും ഇത് സഹായിക്കുന്നു. കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന പാരാതൈറോയ്ഡ് ഗ്രന്ഥികളിലൂടെ രക്തയോട്ടം നഷ്ടപ്പെടാതെ സംരക്ഷിയ്ക്കാനും ക്യാമറയിലൂടെയുള്ള, വലിപ്പം കൂടിയ കാഴ്ച ഉപകരിയ്ക്കും. മുഴകള്‍ മാറ്റിയശേഷം ഒരു സഞ്ചിയിലിട്ട് പുറത്തേയ്ക്കെടുക്കുന്നു.
നാല് സെ.മീറ്റര്‍ താഴെയുള്ള മുഴകള്‍ മാത്രമേ ഇത്തരം ശസ്ത്രക്രിയയിലൂടെ മാറ്റാന്‍ സാധിക്കൂ എന്നത് തെറ്റിദ്ധാരണയാണ്. പത്ത് സെ.മീറ്റര്‍ വലിപ്പമുള്ള മുഴകള്പോലും വളരെ സുരക്ഷിതമായി എന്ഡോസ്ക്കോപ്പിക് മാര്‍ഗ്ഗത്തിലൂടെ മാറ്റാന്‍ സാധിക്കും. തൈറോയ്ഡ് പ്രാവീണ്യമുള്ള വിദഗ്ധനു മാത്രമേ ഇതു ചെയ്യാന്‍ സാധിക്കുകയുള്ളൂ. കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഏതു തരത്തിലുമുള്ള മുഴകള്‍ക്കും ഈ പ്രക്രിയ അവലംബിക്കാവുന്നതാണ്. ഒരു ഭാഗത്ത് മാത്രം മുഴ നീക്കേണ്ടവരില് അതുമാത്രം നീക്കം ചെയ്യുന്നതിനാല്‍ പിന്നീട് അടുത്തവശം നീക്കം ചെയ്യുന്നത് തുറന്നുള്ള ശസ്ത്രക്രിയയേക്കാള്‍ എളുപ്പവും സുരക്ഷിതത്വവുമാണെന്നത് എന്ഡോസ്ക്കോപ്പിക് ശസ്ത്രക്രിയയുടെ നേട്ടമാണ്. മുഴകളുമായി ബന്ധപ്പെട്ടു വരുന്ന ലിംഫ് ഗ്രന്ഥികള്‍ മാറ്റാനും ഈ ശസ്ത്രക്രിയ സഹായിക്കും. പാരതൈറോയ്ഡ് ഗ്രന്ഥികള്‍ക്കു വരുന്ന അഡിനോമാ മുഴകള്‍ക്കും എന്ഡോസ്ക്കോപിക് സര്‍ജറിയാണ് ഉത്തമം.
തൈറോയ്ഡ് പൂര്‍ണ്ണമായി മാറ്റപ്പെട്ടവര്‍ തൈറോക്സിന്‍ ഗുളിക തുടര്‍ന്നു കഴിയ്ക്കേണ്ടതാണ്. എത്രവര്‍ഷം കഴിച്ചാലും ഒരു പാര്‍ശ്വഫലങ്ങളും ഉണ്ടാക്കാത്തതും വളരെ സുരക്ഷിതവുമാണ് തൈറോക്സിന്‍.
തൈറോയ്ഡില്‍ കാന്‍സര്‍ ബാധിച്ചാല്‍ ശസ്ത്രക്രിയാ ചികിത്സയാണ് ഉത്തമം. അതിനുശേഷം റേഡിയോ അയഡിന്‍ സ്കാനും അബ്ലേഷനും വേണ്ടിവന്നേക്കാം. മറ്റ് കാന്സറിനുള്ളതുപോലെ കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിങ്ങനെ ബുദ്ധിമുട്ടും പാര്‍ശ്വഫലങ്ങളും ഉള്ള ചികിത്സകള്‍ ആവശ്യം വരാറില്ല.
താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ കഴുത്തില്‍ മുറിവില്ലാത്തതിനാല്‍ രോഗിക്ക് എല്ലാത്തരം ജോലികളിലും വേഗം തന്നെ വ്യപൃതരാകാവുന്നതാണ്. ശസ്ത്രക്രിയ നടന്നുവെന്ന് എല്ലാവരോടും സ്വമേധയാ വിളംബരം ചെയ്യുന്ന കലകള്‍ ഇല്ലാത്തത്, ഇക്കൂട്ടര്‍ക്ക് വളരെ ആത്മവിശ്വാസവും സന്തോഷവും നല്കുന്നു.
Read more in EnglishAbout Dr. R. Padmakumar
Dr. R. Padmakumar is one of the Best Hernia Surgeon in India. He has been changing lives through Keyhole Surgery. He has got more than 30 years of hands-on experience in laparoscopic Surgery in major hospitals across India and has completed more than 7000 cases of Laparoscopic Hernia Surgeries. Dr. Padmakumar has trained more than 300 surgeons from all over the world the art of laparoscopic surgery especially Laparoscopic Hernia Surgery. Dr. Padmakumar is also hailed as one of the Best Bariatric Surgeon in India & UAE. He is renowned for new and improved treatment techniques and the first in the World to perform Scarless Bariatric Surgery with Tummy Tuck / Abdominoplasty. He is also one of the very few thyroid surgeons in India doing Endoscopic Thyroidectomy (scarless thyroid surgery).


-
Anal Fissure Treatment
- Piles / Hemorrhoids Treatment
- Varicose Veins Treatment
- Laser Treatment for Varicose Veins
- Diabetic Foot Treatment
- Gynaecomastia
