തൈറോയിഡ് കാൻസർ സർജറി അറിയേണ്ടതെല്ലാം – Dr. R. Padmakumar
നമ്മൾ ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത് തൈറോയ്ഡ് ക്യാൻസറിനുള്ള എൻഡോസ്കോപ്പിക് സർജറി, കീ ഹോൾ സർജറികളെ കുറിച്ചാണ്.
തൈറോയ്ഡ് ക്യാൻസർ വരുന്ന പേഷ്യൻസിനെ സംബന്ധിച്ചിടത്തോളം തൈറോയ്ഡ് പൂർണമായും മാറ്റേണ്ടത് ആവശ്യമാണ്. പലപ്പോഴും ലിംഫിനോട് എന്ന് പറഞ്ഞിട്ട് കഴലുകൾ മാറ്റേണ്ടതായിട്ട് ആവശ്യം വരും. അപ്പൊ തൈറോയിഡ് ക്യാൻസർ വന്നോ എന്ന് അറിയണം എന്നുണ്ടെങ്കിൽ നമ്മൾ തൈറോയിഡിൽ ചെറുതായിട്ടൊക്കെ മുഴകൾ വരുമ്പോൾ തന്നെ അൾട്രാസൗണ്ട് പരിശോധന ചെയ്യണം.
അൾട്രാസൗണ്ട് പരിശോധനയിൽ ടൈറോയിഡ്സ് എന്ന് പറഞ്ഞ ഒരു സ്കോർ ഉണ്ട്. ടി സ്കോർ എന്ന് ഞങ്ങൾ പറയും. ടി സ്കോർ മൂന്നിനു മുകളിൽ ആണെങ്കിൽ നമ്മൾ എഫ് എൻ എ സി, ഫൈൻ നീഡിൽ ആസ്പിറേഷൻ സൈറ്റോളജി എന്ന് പറഞ്ഞിട്ട് നീഡിലിന്റെ ടെസ്റ്റ് ചെയ്ത് പരിശോധിക്കണം. അപ്പൊ അതിനകത്ത് ഒരു ബി സ്കോർ എന്ന് പറഞ്ഞിട്ടുള്ള ഒരെണ്ണം വരും. ബി സ്കോറും ടി സ്കോറും കൂടെ ആറിന് മുകളിൽ ആണെങ്കിൽ നമ്മൾ ഇതൊരു സംശയകരമായിട്ടുള്ള സ്വെല്ലിംഗ് ആണെന്ന് മനസ്സിലാക്കണം.
അപ്പൊ നമ്മൾ മാറ്റണം. അത് നാല് എട്ടൊക്കെ വന്നു കഴിഞ്ഞാൽ നമുക്ക് ഡെഫിനിറ്റ് ആയിട്ടും തൈറോയിഡിന് ക്യാൻസർ ഉണ്ടെന്ന് മനസ്സിലാക്കേണ്ടതായിട്ടുണ്ട്. അപ്പൊ നമ്മൾ അത് ശസ്ത്രക്രിയ ചെയ്ത് പൂർണമായിട്ടും തൈറോയിഡ് മാറ്റണം.
അപ്പൊ ആൾക്കാർക്ക് പലപ്പോഴും സംശയമുണ്ട് തൈറോയിഡ് മൊത്തം മാറ്റിയാൽ ദോഷമല്ലേ, നമുക്ക് ആരോഗ്യമായിട്ട് മുന്നോട്ടു പോകാൻ പറ്റുമോ എന്നൊക്കെ ഉള്ളത്. നമുക്ക് തൈറോയ്ഡിൽ ക്യാൻസർ വന്നു കഴിയുമ്പോഴത്തേക്കും അത് പൂർണമായും മാറ്റിയില്ലെങ്കിൽ ആണ് അത് കഴുലകളിലേക്കും മറ്റു പല ഭാഗങ്ങളിലേക്കും സ്പ്രെഡ് ചെയ്യാനായിട്ട് സാധ്യതയുള്ളതും, ചികിത്സ ബുദ്ധിമുട്ടാക്കുന്നതും.
നമ്മൾ തൈറോയ്ഡ് കംപ്ലീറ്റ് ആയിട്ട് മാറ്റി കഴിഞ്ഞാൽ തൈറോക്സിൻ സപ്ലിമെൻറ് ചെയ്യുക. അതിപ്പോ ഹൈപ്പോ തൈറോയിഡിസം എന്ന് പറഞ്ഞിട്ടുള്ള വളരെ വ്യാപകമായിട്ടുള്ള ഒരു അസുഖത്തിന് നമ്മൾ തൈറോക്സിൻ കഴിക്കുന്നുണ്ട്. അത് കേരളത്തിൽ ഇപ്പൊ 25 ശതമാനത്തോളം ആൾക്കാർ കഴിക്കുന്ന ഒരു മരുന്നാണ് തൈറോക്സിൻ.
തൈറോക്സിൻ മരുന്ന് നമ്മൾ രാവിലെ ഒരു ഡോസ് കഴിച്ചാൽ മതി. അത് വളരെ ഒരു കോസ്റ്റ്ലി ആയിട്ടുള്ള മെഡിസിൻ അല്ല. ഒരു രൂപ ഒക്കെ അതിന് വിലയും ഉള്ളൂ. അപ്പൊ തൈറോക്സിൻ കഴിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയിട്ട് തൈറോയ്ഡിന്റെ കുറച്ചു ഭാഗം വെച്ചിട്ട് ഒരു ബുദ്ധിമുട്ട് വിളിച്ചുവരുത്തുന്നത് തെറ്റാണ്. കംപ്ലീറ്റ്
ആയിട്ട് തൈറോയിഡ് മാറ്റണം എന്ന് മനസ്സിലാക്കുക.
പിന്നെ തൈറോയിഡിന്റെത് മാറ്റാൻ ആയിട്ടാണെന്നുണ്ടെങ്കിൽ നമ്മൾ ചെയ്തു കഴിഞ്ഞാൽ തൈറോക്സിൻ കഴിക്കുന്നതിന്റെ കൂടെ ചിലപ്പോൾ കുറച്ചുനാളത്തെ കാൽസ്യം ഗുളിക കഴിക്കേണ്ടതായിട്ട് വരാം അതും സാധാരണഗതിയിൽ ഒരു ശതമാനത്തിൽ കൂടുതൽ ആൾക്കാർക്ക് തുടർന്ന് കാൽസ്യം കഴിക്കേണ്ടതായിട്ടും വരത്തില്ല. ഈ ഒരു ഗ്രന്ഥി മാറ്റി കഴിഞ്ഞാൽ നമുക്ക് ന്യൂക്ലിയർ മെഡിസിൻ പരിശോധന ചില അവസരങ്ങൾ ആവശ്യമാണ്. വളരെ വലിയ തടിപ്പുകൾ ഉണ്ട് അല്ലെങ്കിൽ അത് തൈറോയിഡിനകത്ത് മുഴകൾ പുറത്തേക്ക് ക്യാൻസർ ബാധിച്ചിട്ടുണ്ടെങ്കിൽ ന്യൂക്ലിയർ മെഡിസിൻ പരിശോധന വേണം. അപ്പൊ ഒരു ചെറിയ ഇൻജക്ഷനോ അല്ലന്നുണ്ടെങ്കിൽ തുള്ളി മരുന്നോ എടുത്തു കഴിഞ്ഞാൽ ആ ട്രീറ്റ്മെൻറ് കഴിഞ്ഞു അപ്പൊ അത്രയും മാത്രമേ ഉള്ളൂ.
ഓങ്കോളജി ഡിപ്പാർട്ട്മെൻറിൽ പോകേണ്ടാത്ത ഒരു ക്യാൻസർ അസുഖമാണ് തൈറോയ്ഡിന്റേത്, കാരണം അതിന് ശസ്ത്രക്രിയ ചെയ്ത് തന്നെ പൂർണമായിട്ടും അത് സുഖപ്പെടുത്താം. ശസ്ത്രക്രിയ ചെയ്യുമ്പോൾ പലപ്പോഴും ആൾക്കാർക്ക് കഴുത്തിന് കുറുകെ വലിയ മുറിവുണ്ടാക്കുന്ന ഓപ്പൺ ഓപ്പറേഷൻസിനെ കുറിച്ച് താല്പര്യം ഉണ്ടാവില്ല. അതിനെക്കുറിച്ച് ഒരു ബുദ്ധിമുട്ട് വിചാരിക്കും, എസ്പെഷ്യലി നമ്മൾ യങ്ങ് ആയിട്ടുള്ള ആൾക്കാർക്ക്, ലേഡീസിനൊക്കെ ആണെന്നുണ്ടെങ്കിൽ കഴുത്തിന് മുറിയുള്ള മുറിവ് വലിയൊരു പാടും ഒക്കെ ആയിട്ട് ഇരിക്കുന്ന ബുദ്ധിമുട്ടുണ്ട്. അപ്പൊ നമ്മൾ ചെയ്യാനുള്ളത് കീഹോൾ സംവിധാനത്തിലൂടെ ചെയ്യുക. അതിനെയാണ് എൻഡോസ്കോപ്പിക് സർജറി എന്ന് പറയുന്നത് നമ്മൾ ലാപ്രോസ്കോപ്പി വയറിൽ നിന്ന് ചെയ്യുന്ന അതേ ഉപകരണങ്ങൾ വെച്ചിട്ട് കഴുത്തിൽ ഉള്ള ഓപ്പറേഷൻ ചെയ്യുന്നതിനാണ്.
കഴുത്തിന്റെ ഭാഗത്ത് മുറിവൊന്നും ഉണ്ടാവില്ല. നമ്മുടെ നെഞ്ചിന്റെ മുകളിലായിട്ട് തൊലിയുടെ അടിയിൽ ചെറിയ ചെറിയ മുറിവുകൾ 1 cm ഓ 5 mm ഉള്ള ചെറിയ ചെറിയ മുറിവുകളിലൂടെ നമുക്ക് ഈ ലാപ്രോസ്കോപ്പി ഉപകരണങ്ങൾ അകത്ത് കടത്തി നമുക്ക് വളരെ കൃത്യതയോട് കൂടിയിട്ടും വളരെ നല്ല രീതിയിലും തൈറോയിഡിനെ കംപ്ലീറ്റ് ആയിട്ട് മാറ്റാം അതിനോടൊപ്പം തന്നെ ആ കഴലുകളിൽ നീര് വന്നിട്ടുണ്ടെങ്കിൽ അതിലോട്ട് സ്പ്രെഡ് ആയിട്ടുണ്ടെങ്കിൽ കഴലകളും മാറ്റാം ലിംഫഡിനെക്ടമി എന്ന് പറഞ്ഞിട്ടുള്ള ഒരു പ്രൊസീജറും ചെയ്ത് നമുക്ക് പൂർണമായിട്ടും തൈറോയിഡിനെ മാറ്റി സുഖമാക്കാൻ പറ്റും.
തൈറോയിഡിന്റെ അടുത്തൂടെ ശബ്ദത്തിന്റെ ഞരമ്പുകൾ പോകുന്നതിനെക്കുറിച്ച് പേടിയുള്ളവരുണ്ട് അപ്പൊ അതിനെയൊക്കെ കണ്ടിട്ട് വളരെ സുരക്ഷിതമായിട്ട് വെക്കാൻ തന്നെ ഈ കീഹോൾ സംവിധാനമാണ് നല്ലത്. അതുപോലെതന്നെ കാൽസ്യത്തിന്റെ അളവ് നിയന്ത്രിക്കുന്ന പാര തൈറോയിഡ് ഗ്രന്ഥിയുണ്ട് വളരെ വലുതായി കാണുന്നത് കൊണ്ട് നമുക്ക് കൂടുതൽ സുരക്ഷിതമായിട്ട് ഓപ്പൺ ഓപ്പറേഷനെക്കാളും നല്ല രീതിയിൽ തന്നെ ശസ്ത്രക്രിയ കൃത്യതയോട് കൂടിയിട്ട് നമുക്ക് കംപ്ലീറ്റ് ആയിട്ട് ചെയ്യാനായിട്ട് ഈ എൻഡോസ്കോപ്പിക് സംവിധാനങ്ങൾ ആയിരിക്കും നന്നായിരിക്കുന്നത്.
ഡോക്ടർ ആർ പത്മകുമാർ – തൈറോയ്ഡ് സർജൻ, കൊച്ചി, കേരളം
About Dr. R. Padmakumar
Dr. R. Padmakumar is one of the Best Hernia Surgeon in India. He has been changing lives through Keyhole Surgery. He has got more than 30 years of hands-on experience in laparoscopic Surgery in major hospitals across India and has completed more than 7000 cases of Laparoscopic Hernia Surgeries. Dr. Padmakumar has trained more than 300 surgeons from all over the world the art of laparoscopic surgery especially Laparoscopic Hernia Surgery. Dr. Padmakumar is also hailed as one of the Best Bariatric Surgeon in India & UAE. He is renowned for new and improved treatment techniques and the first in the World to perform Scarless Bariatric Surgery with Tummy Tuck / Abdominoplasty. He is also one of the very few thyroid surgeons in India doing Endoscopic Thyroidectomy (scarless thyroid surgery).
-
Anal Fissure Treatment
-
Gynaecomastia Treatment
- Piles / Hemorrhoids Treatment
- Varicose Veins Treatment
- Laser Treatment for Varicose Veins
- Diabetic Foot Treatment